University News
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ കാമ്പസിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി പഠന വകുപ്പ് നടത്തുന്ന എംഎസ്സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഏറെ ജോലിസാധ്യതയുള്ള ഈ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 13 ആണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9946349800.
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംപിഇഎസ്(സിബിസിഎസ്എസ്- സപ്ലിമെന്ററി - 2023 അഡ്മിഷൻ), നവംബർ 2025 പരീക്ഷകൾ ജൂൺ എട്ടിന് ആരംഭിക്കുന്ന വിധത്തിൽ വിജ്ഞാപനം ചെയ്തു. വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾ ടിക്കറ്റ്
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം കാമ്പസിലെ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ 2025 അഡ്മിഷൻ/ സപ്ലിമെന്ററി 2022 - 2024 അഡ്മിഷൻ) ഡിഗ്രി മേയ് 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാല ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0497 2715264.
പരീക്ഷകൾ പുനഃക്രമീകരിച്ചിരിക്കുന്നു
28.05.2026ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും 29.05.2026ലേക്ക് മാറ്റി പുനഃക്രമീകരിച്ചിരി ക്കുന്നു. പരീക്ഷാ സമയത്തിൽ മാറ്റമുണ്ടാകുന്നതല്ല.
25.05.2026ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ത്രിവൽസര എൽഎൽബി ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) മേയ് 2026 പരീക്ഷകൾ, 29.06.2026ന് ആരംഭിക്കുന്നവിധം പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.
University News
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ് കോളജുകളിലെ മികച്ച അധ്യാപകര്‍ക്ക് സര്‍വകലാശാല ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഫ. എം.എം. ഗനി അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. 2023-24, 2024-25 അക്കാദമിക വര്‍ഷത്തേക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തില്‍ കുറയാത്ത അധ്യാപന സേവനമുള്ള അധ്യാപകര്‍ക്ക് നേരിട്ടോ പ്രിന്‍സിപ്പല്‍, കോളജ് അഡ്മിന് എന്നിവര്‍ മുഖേനയോ സെന്‍ട്രലൈസ്ഡ് കോളജ് പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വഴി മെയ് 25 മുതല്‍ ജൂണ്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് [email protected] എന്ന ഇ മെയിലിലോ 0494 2407154 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം. അവാര്‍ഡ് നിയമാവലി സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. uoc.ac.in
അധ്യാപക ഒഴിവ്
മലപ്പുറം പടിഞ്ഞാറ്റുംമുറിയിലുള്ള കാലിക്കട്ട് സര്‍വകലാശാല സിസിഎസ്ഐടിയില്‍ ബിസിഎ, ബിഎസ്സി എഐ കോഴ്സുകളില്‍ മലയാളം, മാത്തമാറ്റിക്സ്, കൊമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ് (മണിക്കൂര്‍ അടിസ്ഥാനത്തില്‍). യോഗ്യരായ ഉദ്യോഗാഥികള്‍ രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് സെന്ററില്‍ ഹാജരാകണം. ഫോണ്‍: 9995450927, 9539682200
സ്പെഷ്യല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എംഎസ്ഡബ്ല്യൂ നവംബര്‍ 2024 റഗുലര്‍ പരീക്ഷയുടെ പ്രത്യേക പരീക്ഷ മെയ് 22നും മൂന്നാം സെമസ്റ്റര്‍ എംഎസ്സി ഹെല്‍ത് സയന്‍സ് യോഗ തെറാപ്പി ഡിസംബര്‍ 2025 പരീക്ഷയുടെ സ്പെഷ്യല്‍ പരീക്ഷ 25നും നടക്കും. പരീക്ഷാകേന്ദ്രം: ടാഗോര്‍നികേതന്‍, കാലിക്കട്ട് സര്‍വകലാശാല കാമ്പസ്. പരീക്ഷാര്‍ഥികളുടെ വിവരങ്ങളും സമയക്രമവും വെബ്സൈറ്റില്‍.
എന്‍സിസി, സ്പോര്‍ട്സ് പരിപാടികളിലെ പങ്കാളിത്തം മൂലം അഞ്ചാം സെമസ്റ്റര്‍ ബിഎ, ബിഎസ്സി, ബിസിഎ, ബികോം, ബിബിഎ നവംബര്‍ 2025 റഗുലര്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കുള്ള സ്പെഷ്യല്‍ പരീക്ഷ ജൂണ്‍ മൂന്നിന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
എന്‍സിസി, സ്പോര്‍ട്സ് പരിപാടികളിലെ പങ്കാളിത്തം മൂലം അഞ്ചാം സെമസ്റ്റര്‍ ബിവോക് നവംബര്‍ 2025 റഗുലര്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കുള്ള സ്പെഷ്യല്‍ പരീക്ഷ ജൂണ്‍ മൂന്നിന് തുടങ്ങും. പരീക്ഷാകേന്ദ്രം: ടാഗോര്‍നികേതന്‍, കാലിക്കട്ട് സര്‍വകലാശാല കാമ്പസ്.
Business
കൊച്ചി: നാളികേര വികസന ബോർഡ് നടപ്പാക്കുന്ന സുസ്ഥിര ഉത്പാദനക്ഷമത വർധനവിനുള്ള സമഗ്ര കേരവികസന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരകർഷക കൂട്ടായ്മകൾക്കും ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷക ഉത്പാദക സംഘങ്ങൾക്കും പദ്ധതിയിലേക്കു നേരിട്ട് അപേക്ഷിക്കാം.
നാളികേര കൃഷിയുടെ ഉത്പാദനവും ഉത്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനൊപ്പം കേരകർഷകരുടെ വരുമാനം വർധിപ്പിക്കുകയും സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഈമാസം 22. അപേക്ഷാഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.coconutboard.gov.in സന്ദർശിക്കുക.
University News
എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് (DASP) നടത്തുന്ന വിവിധ അപ്രിസിയേഷന്‍, ഹ്രസ്വകാല കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തൊഴില്‍ നൈപുണ്യവും പ്രായോഗിക അറിവും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന അഞ്ച് വ്യത്യസ്ത കോഴ്സുകളാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തുടക്കക്കാര്‍ക്കായുള്ള സ്മാര്‍ട്ട് ഫോണ്‍ വീഡിയോ എഡിറ്റിംഗ് കോഴ്സ് 20 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹൈബ്രിഡ് രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്, ഇതിന് 1000 രൂപയാണ് ഫീസ്. പ്ലാന്റ് പ്രൊപ്പഗേഷന്‍ ടെക്നിക്സ് ആന്‍ഡ് നഴ്സറി മാനേജ്മെന്റ് എന്ന അഞ്ചു ദിവസത്തെ ഓഫ്ലൈന് കോഴ്സിന് 500 രൂപയും, ബേക്കിംഗ് ആന്‍ഡ് കണ്ടംപററി കേക്ക് ഡിസൈനിംഗിനായുള്ള ഫ്രോസ്റ്റ് ആന്‍ഡ് ഫ്ളോര്‍ എന്ന അഞ്ചു ദിവസത്തെ ഓഫ്ലൈന് കോഴ്സിന് 1500 രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
നിത്യജീവിതത്തിലും ഔദ്യോഗിക മേഖലയിലും പ്രയോജനപ്പെടുന്ന രീതിയിലുള്ള 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രാക്ടിക്കല്‍ ഇംഗ്ലീഷ് കോഴ്സിന് 5000 രൂപയാണ് ഫീസ്. കൂടാതെ, ഐടി മേഖലയിലുള്ളവര്‍ക്കായി 60 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൈത്തണ്‍ ജാംഗോ വെബ് ഡെവലപ്മെന്റ് എന്ന ഹൈബ്രിഡ് കോഴ്സും ലഭ്യമാണ്, ഇതിന്റെ ഫീസ് 5000 രൂപയാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://forms.gle/PkiHPDRWBag6AM47 എന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി അപേക്ഷകള്‍ ് 11 വരെ സമര്‍പ്പിക്കാം. 8078786798, 0481 2733292, ഇമെയില്‍[email protected]
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റര്‍ എംഎ (എച്ച്ആര്‍എം) (2025 അഡ്മിഷന് റെഗുലര്‍, 2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2021 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) എംഎച്ച്ആര്‍എം (2020 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2019 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2018 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) 25 മുതല്‍ നടക്കും. 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 15 വരെയും സൂപ്പര്‍ ഫൈനോടെ 16 വരെയും അപേക്ഷ സ്വീകരിക്കും.
University News
കാലിക്കട്ട് സര്‍വകലാശാല കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം / പാർട്ട് ടൈം), സ്വാശ്രയ കോളജുകള്‍ എന്നിവയില്‍ 2026 വര്‍ഷത്തെ എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലാ ഫണ്ടിലേക്ക് ഇ-പെയ്മെന്റായി 1020/- രൂപ (എസ്സി/എസ്ടി 350/- രൂപ) ഫീസടച്ച് 2026 ഏപ്രില്‍ 30ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ യോഗ്യതാ മാര്‍ക്ക് ലിസ്റ്റ് / ഗ്രേഡ് കാര്‍ഡിന്റെ ഒറിജിനല്‍ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമര്‍പ്പിക്കണം. അപേക്ഷകര്‍ KMAT 2026/CMAT 2026/CAT November 2025 യോഗ്യത നേടിയിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്റെ ആദ്യഘട്ടത്തില്‍ CAP IDയും പാസ്വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ http://admission.uoc.ac.in MBA -> Apply Now എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്.
ഗ്രൂപ്പ് ഡിസ്കഷന്, ഇന്റര്‍വ്യൂ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും.
പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളും വെബ്സൈറ്റില്‍. (admission.uoc.ac.in) ഫോണ്‍: 0494 2407017, 2407016, 2660600.
പരീക്ഷാഫലം
രണ്ട്, നാല് സെമസ്റ്റര്‍ എംകോം സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ നാല് വരെ അപേക്ഷിക്കാം.
ഒമ്പതാം സെമസ്റ്റര്‍ ബിആര്‍ക് സെപ്റ്റംബര്‍ 2024 (2014 പ്രവേശനം), സെപ്റ്റംബര്‍ 2025 (2015 പ്രവേശനം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എംടിഎ (2025 പ്രവേശനം) സപ്ലിമെന്ററി (2024 പ്രവേശനം) നവംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ടൈംടേബിള്‍
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദം/ ബിവോക്/ ഇന്റഗ്രേറ്റഡ് പിജി, വിദൂരവിഭാഗം/ പ്രൈവറ്റ് രജിസ്ട്രേഷന് രണ്ടാം സെമസ്റ്റര്‍ ബിരുദം ഏപ്രില്‍ 2026 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 13ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
University News
എംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷനില്‍ (CDOE) ഓണ്‍ലൈന്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സ്, ഓണ്‍ലൈന്‍ എംബിഎ എന്നീ പ്രോഗ്രാമുകളില്‍ കോഴ്സ് മെന്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും യുജിസി, സിഎസ്ഐആര്‍-നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. പ്രതിമാസ വേതനം 40,000 രൂപ. അര്‍ഹരായവര്‍ അപേക്ഷയും അനുബന്ധ രേഖകളുടെ പകര്‍പ്പുകളും നോട്ടിഫിക്കേഷന്‍ തീയതി മുതല്‍ 15 ദിവസത്തിനകം [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
എംജിയില്‍ ജനറല്‍ ഡ്യൂട്ടി ആന്‍ഡ് പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് കോഴ്സ്
എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും, ചങ്ങനാശ്ശേരി ആര്ഡന് അക്കാദമിയും സംയുക്തമായി നടത്തുന്ന ജനറല്‍ ഡ്യൂട്ടി ആന്‍ഡ് പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആറു മാസം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്കും ഒരു വര്‍ഷം കാലാവധിയുള്ള ഡിപ്ലോമ കോഴ്സിലേക്കുമാണ് പ്രവേശനം. യോഗ്യത പ്ലസ് ടു, പ്രീ-ഡിഗ്രി. പ്രായപരിധിയില്ല. ഇമെയില്‍ þ[email protected], 8891391580
വൈവാ വോസി
ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകള്‍ എംകോം (2012 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ (പിജിസിഎസ്എസ്), 2001 മുതല്‍ 2011 വരെ അഡ്മിഷനുകള്‍ റെഗുലര്‍, 2002 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ പ്രൈവറ്റ് രജിസ്ട്രേഷന്, 2004 മുതല്‍ 2011 വരെ റെഗുലറും, (നോണ്‍ സിഎസ്എസ്) 2001 മുതല്‍ 2003 വരെയും, 2004 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ (നോണ്‍ സിഎസ്എസ് പ്രൈവറ്റ് രജിസ്ട്രേഷന്) ജനുവരി 2025 പരീക്ഷകളുടെ വൈവാ വോസി പരീക്ഷകള്‍ നാളെ കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ തീയതി
ഒന്നാം വര്‍ഷ റീഅപ്പിയറന്‍സ് (ഇന്റഗ്രേറ്റഡ്) അവസാന വര്‍ഷ ബിഎഫ്എ പരീക്ഷകള്‍ 16 മുതല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എംസിഎ (2024 അഡ്മിഷന് റെഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2020 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 16 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.
University News
കാലിക്കട്ട് സര്‍വകലാശാല എൻജിനീയറിംഗ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തിലുള്ള ഓവര്‍സിയര്‍ ( ഇലക്ട്രിക്കല്‍) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എല്‍സി, എൻജിനീയറിംഗ് ( ഇലക്ട്രിക്കല്‍) ഡിപ്ലോമ. ഉയര്‍ന്ന പ്രായപരിധി 36 വയസ് (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). വിജ്ഞാപനം പ്രസിദ്ധീകരിച്ച 15 ദിവസത്തിനകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദ വിജ്ഞാപനം വെബ്സൈറ്റില്‍ https://www.uoc.ac.in/ .
പരീക്ഷാഫലം
വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ എംഎസ്സി മാത്തമാറ്റിക്സ് നവംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എംഎസ്സി അപ്ലൈഡ് സൈക്കോളജി, എംഎ സംസ്കൃതം (സിസിഎസ്എസ്) നവംബര്‍ 2025 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാമാറ്റം
മാര്‍ച്ച് 13 മുതല്‍ 26 വരെ നടത്താനിരുന്ന ആറാം സെമസ്റ്റര്‍ യുജി ഏപ്രില്‍ 2026, ഏപ്രില്‍ 2025 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കി നിശ്ചയിച്ചു. ആദ്യം നിശ്ചയിച്ച തീയതി, പുതുക്കിയ തീയതി (ബ്രാക്കറ്റില്‍) എന്ന ക്രമത്തില്‍ ചുവടെ.
മാര്‍ച്ച് 13 (23), മാര്‍ച്ച് 16 (26), മാര്‍ച്ച് 17 (28), മാര്‍ച്ച് 23 (30), മാര്‍ച്ച് 24 (31), മാര്‍ച്ച് 26 (ഏപ്രില്‍ ഒന്ന്). പരീക്ഷാകേന്ദ്രത്തിലും സമയത്തിലും മാറ്റമുണ്ടാകില്ല.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ ബിവോക് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2026 (2020 മുതല്‍ 2024 വരെ പ്രവേശനം) പരീക്ഷകള്‍ മാര്‍ച്ച് 16ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
University News
പോളിമേഴ്സ് ഇന്‍ വേസ്റ്റ് വാട്ടര്‍ മാനേജ്മെന്റ് ആന്‍ഡ് വാട്ടര്‍ ക്വാളിറ്റി മോണിറ്ററിംഗ് ടെക്നിക്സ് എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി നടത്തുന്ന ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജല ഗുണനിലവാര നിര്‍ണയം, മലിനജല സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സിദ്ധാന്തങ്ങളും പ്രായോഗിക പരിശീലനവും നല്‍കുന്നതാണ് കോഴ്സ്.
KSCSTEസെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് (CWRDM), കാലടി ശ്രീശങ്കര കോളജ് എന്നിവയുമായി സഹകരിച്ചാണു കോഴ്സ് നടത്തുന്നത്. പ്രായോഗിക ക്ലാസുകള്‍ മഹാത്മാഗാന്ധി സര്‍വകലാശാല കാമ്പസിലും CWRDM ലും വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കും. ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപകരിക്കുന്ന വിധത്തില്‍ ഹൈബ്രിഡ് രീതിയിലും വാരാന്ത്യ/അവധിദിനങ്ങളിലുമായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
പ്ലസ് ടു (സയന്‍സ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് ദൈര്‍ഘ്യം ആറുമാസം. ഫീസ് 20,000 രൂപ. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 28.
https://forms.gle/autfTBAqFhpW6FMD9 എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്:www.spst.mgu.ac.in ഫോണ്‍: 9995392693, 9497829740
എംജിയില്‍ ബിബിഎ എല്‍എല്‍ബി ഓണേഴ്സ്
സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ (എസ്ഐഎല്ടി) 202627 അധ്യയന വര്‍ഷത്തേക്കുള്ള ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്) പ്രോഗ്രാമില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോമണ്‍ അഡ്മിഷന് ടെസ്റ്റ് (സിഎടി എംജിയു 2026) പ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് 20 മുതല്‍ ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19. വെബ്സൈറ്റ്:www.cat.mgu.ac.in, ഫോണ്‍: 0481 2733595
അപേക്ഷ ക്ഷണിച്ചു
സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ് (ഐയുസിഡിഎസ്) നടത്തുന്ന ഡിപ്ലോമ ഇന്‍ പാലിയേറ്റീവ് കെയര്‍, കൗണ്‍സിലിംഗ് ആന്‍ഡ് തെറോപ്പി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു. പ്രായപരിധിയില്ല. ഓണ്‍ലൈന്‍ ഓഫ്ലൈന് ക്ലാസുകളും പ്രായോഗിക പരിശീലനവുമുണ്ടാകും. വിശദവിവരങ്ങള്‍ക്ക് ഇമെയില്‍:[email protected], ഫോണ്‍ :8547165178
എംജിയില്‍ പിജി, എംടെക്, എംബിഎ പ്രോഗ്രാമുകള്‍: മാര്‍ച്ച് 19 വരെ അപേക്ഷിക്കാം
സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റര്‍സ്കൂള്‍ സെന്ററുകളിലും 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പിജി, എംടെക്, എംബിഎ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോമണ്‍ അഡ്മിഷന് ടെസ്റ്റ് (സിഎടി എംജിയു 2026) മുഖേനയാണു പ്രവേശനം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് 20 മുതല്‍ ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19. വിശദ വിവരങ്ങള്‍ www.cat.mgu.ac.in എന്ന വെബ്സൈറ്റില്‍. ഫോണ്‍: 0481 2733595 ഇമെയില്‍: [email protected]
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റര്‍ എംജിയു യുജിപി (ഓണേഴ്സ്), എംജിയു ബിബിഎ (ഓണേഴ്സ്), എംജിയു ബിസിഎ (ഓണേഴ്സ്) (2024 അഡ്മിഷന് ഇംപ്രൂവ്മെന്റും റീഅപ്പിയറന്‍സും) ഏപ്രില്‍ 2026 പരീക്ഷകള്‍ക്ക് 17 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 25 വരെയും സൂപ്പര്‍ ഫൈനോടുകൂടി 26 വരെയും അപേക്ഷ സ്വീകരിക്കും.
University News
കേരളത്തിലെ യുവതീ-യുവാക്കളില്‍ നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും, മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നല്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.eemployment.kerala.gov.in പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.
Plus Two/VHSE/IT1/Diploma/Degree വിജയത്തിന് ശേഷം UPSC/PSC/SSC സര്‍വീസ് സെലക്ഷന് ബോര്‍ഡ്, കര, നാവിക, വ്യോമ സേനകള്‍, ബാങ്ക്, റെയില്‍വെ, മറ്റ് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ എന്നിവ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് തയ്യാറെടുക്കുന്നതോ, വിവിധ സ്കില്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നതോ ആയ 18 - 30 ന് ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായിരിക്കണം. 0481-2731025
അസിസ്റ്റന്റ് പ്രഫസര്‍; വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ 20ന് നടക്കും. പ്രായം ഈ വര്‍ഷം ജനുവരി ഒന്നിന് 70 വയസ് കവിയരുത്. യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതകളുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രതിമാസ വേതനം 40000 രൂപ. അഭിമുഖം രാവിലെ 11ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍ (www.mgu.ac.in)
ഫുള്‍ ടൈം ഹ്രസ്വകാല പ്രോഗ്രാം
എംജി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് (ഡാസ്പ്) നടത്തുന്ന ഹ്രസ്വകാല കോഴ്സായ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രൊഫഷണല്‍ ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷണറി ആര്‍ട്സ് എന്ന ഹ്രസ്വകാല തൊഴില്‍ അധിഷ്ഠിത നൈപുണ്യ വികസന ഫുള്‍ ടൈം പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. കോഴ്സ് ദൈര്‍ഘ്യം ആറുമാസം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ച്. ഫീസ് 25000 രൂപ. വിശദ വിവരങ്ങള്‍ www.dasp.mgu.ac.in എന്ന വെബ്സൈറ്റില്‍. ഇമെയില്‍: [email protected] ഫോണ്‍-8078786798, 0481 2733292
പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ ബിവോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്റ്, ബിവോക് ഫാഷന്‍ ടെക്നോളജി (2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 12 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബിഎസ്സി ഇലക്ട്രോണിക്സ്, ബിഎസ്സി ഇലക്ട്രോണികസ് ആന്‍ഡ് കംപ്യൂട്ടര്‍ മെയിന്റനന്‍സ് (സിബിസിഎസ് പുതിയ
സ്കീം-2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15ന് എംഇഎസ് മാറംമ്പള്ളി കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ എംഎഡ് (സ്പെഷല്‍ എജ്യുക്കേഷന്‍-ഇന്റലക്ച്വല്‍ ഡിസബിലിറ്റി) 2025 അഡ്മിഷന് റെഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2019, 2020 അഡ്മിഷനുകള്‍ രണ്ടം മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 13 വരെയും സൂപ്പര്‍ ഫൈനോടെ 14 വരെയും അപേക്ഷ സ്വീകരിക്കും.
Business
വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പൈനാപ്പിൾ ശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്ത് മികച്ച പൈനാപ്പിൾ കൃഷി ചെയ്യുന്ന, കുറഞ്ഞതു രണ്ടേക്കർ കൃഷിയുള്ള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ അംഗങ്ങൾക്ക് അപേക്ഷിക്കാം. ഈ മാസം 15നകം പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ ഓഫീസിൽ അപേക്ഷ നൽകണം.
ഒന്നാം വർഷ കൃഷിക്ക് മുൻഗണന നൽകുമെന്നും 30 വരെ കൃഷിസ്ഥലങ്ങൾ പരിശോധിക്കുന്നതാണെന്നും പ്രസിഡന്റ് ജയിംസ് ജോർജ്, സെക്രട്ടറി ലിയോ മൂലേക്കുടിയിൽ എന്നിവർ അറിയിച്ചു. ഫോൺ: 9605492391.
University News
കാലിക്കട്ട് സർവകലാശാലക്ക് കീഴിലെ മികച്ച എൻഎസ്എസ് - യൂണിറ്റുകൾ / കോളജുകൾ, പ്രോഗ്രാം ഓഫീസർമാർ, വൊളണ്ടിയർമാർ എന്നിവർക്കുള്ള 2024 - 25 ലെ സർവകലാശാല തല എൻഎസ്എസ് അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അവാർഡിനുള്ള നോമിനേഷനുകൾ പ്രസ്തുത ഫോറത്തിൽ ചെക്ക് ലിസ്റ്റുകളോടൊപ്പം പൂരിപ്പിച്ച് നൽകേണ്ടതാണ്. ഫോമുകൾ എൻഎസ്എസ് യൂണിറ്റ് മെയിൽ ഐഡിയിൽ അയച്ചിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 31.
അധ്യാപക നിയമനം
കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ 2025 - 26 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിൽ താത്കാലിക അധ്യാപകരരെ നിയമിക്കുന്നു. അഭിമുഖ തീയതി: 2026 ജനുവരി അഞ്ച്. സമയം: രാവിലെ 11.30. കേന്ദ്രം: സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്. ഫോൺ: 0494 2400540.
അപേക്ഷ ക്ഷണിച്ചു
കാലിക്കട്ട് സർവകലാശാലയിൽ ഡ്രൈവർ - കം - ഓഫീസ് അറ്റൻഡന്റ് (ലൈറ്റ് മോട്ടോർ വെഹിക്കിൾ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. വയസ്: 01.01.2025-ന് 36 വയസ് കവിയരുത് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പകർപ്പും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 20 ദിവസത്തിനകം ‘രജിസ്ട്രാർ, കാലിക്കട്ട് സർവകലാശാല, കാലിക്കട്ട് സർവകലാശാല പിഒ, മലപ്പുറം, പിൻ: 673635, കേരളം’ എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംആർക് സസ്റ്റൈനബിൾ ആർകിടെക്ച്ചർ (2023 പ്രവേശനം) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
Education
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് നൽകുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥിനികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/എൻജിനിയറിഗ് കോളജുകളിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒരു വിദ്യാർഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം.
അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുന്നത്.
കുടുംബ വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ കവിയരുത് (ബിപിഎൽ-കാർക്ക് മുൻഗണന). അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ്കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.mwdscholarship.kerala.gov.in എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് ലിങ്ക് മുഖേന അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 9. കൂടുതൽ വിവരങ്ങൾക്ക്: 0471-2300523, 0471 2300524.
Education
തിരുവനന്തപുരം: സർക്കാർ അംഗീകൃത പ്രൈവറ്റ് ഐടിഐകളിൽ ഒന്ന്/രണ്ട് വർഷത്തെ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി ഫീസ് റീ ഇംബേഴ്സ്മെന്റ് ചെയ്ത് നൽകുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ (എല്ലാ ക്രിസ്ത്യൻ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ്.
ന്യൂനപക്ഷ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്.
അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.mwdscholarship.kerala.gov.in എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 9. കൂടുതൽ വിവരങ്ങൾക്ക്: 0471 2300523, 0471 2300524.
Education
ഇരിങ്ങാലക്കുട: ഏറ്റവും നല്ല സ്പോര്‍ട്സ് പ്രമോട്ടിംഗ് കോളജിനുള്ള ക്രൈസ്റ്റ് കോളജ് ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ (2025- 26) സ്പോര്‍ട്സിനെ വളര്‍ത്തുന്നതിനുവേണ്ടി കോളജ് നടത്തിയ മത്സരങ്ങള്‍, നേടിയ കായികനേട്ടങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, പത്രവാര്‍ത്തകള്‍, ഫോട്ടോകള്‍, സിഡികള്‍, അന്തര്‍ദേശീയ- ദേശിയ- സംസ്ഥാന യൂണിവേഴ്സിറ്റി തലങ്ങളില്‍ നേടിയ വിജയങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും അടക്കം 2026 ജനുവരി 30നുമുമ്പായി അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ബിന്റു ടി. കല്യാണ്‍ - 9495516382, ഡോ. കെ.എം. സെബാസ്റ്റിയന്- 9400632573, എം.എന്‍. നിധിന്- 9746034344. അപേക്ഷാഫോറം www.christcollegeijk.edu.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
Education
കൊച്ചി: സിംബയോസിസ് ഇന്റര്‍നാഷണല്‍ (ഡീംഡ് യൂണിവേഴ്സിറ്റി) നടത്തുന്ന സിംബയോസിസ് നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് 20 വരെ അപേക്ഷിക്കാം. കംപ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷ ഡിസംബര്‍ 6, 14, 20 തീയതികളില്‍ നടക്കും. 2026 ജനുവരി ഒമ്പതിന് ഫലം പ്രസിദ്ധീകരിക്കും.
യോഗ്യതാപരീക്ഷയിലെ മാര്‍ക്ക് കൂടാതെ, ഗ്രൂപ്പ് പ്രവര്‍ത്തനം, വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണു പ്രവേശനം. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നോ ദേശീയ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്നോ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയിരിക്കണം (പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്ക്).
വിദേശ ബിരുദധാരികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളുടെ അസോസിയേഷന് (അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ്) വഴി തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കണം. അപേക്ഷിക്കുന്നതിനുമുമ്പ് പ്രോഗ്രാമുകളുടെ പ്രത്യേക യോഗ്യതാമാനദണ്ഡങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റായ www.snaptest.orgയില്‍ ലഭ്യമാണ്.
Education
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ നേതൃത്വത്തിലുള്ള എസ്ആർസി കമ്യൂണിറ്റി കോളജ് 2026 ജനുവരി സെഷൻ പ്രവേശനത്തിനായി വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഒരു വർഷത്തെ ഡിപ്ലോമ കോഴ്സുകൾ, രണ്ടു വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകൾ എന്നിവയിലാണ് പ്രവേശനം. യോഗ, കൗൺസലിംഗ് സൈക്കോളജി, ലോജിസ്റ്റിക് ആൻഡ് ഷിപ്പിംഗ് മാനേജ്മെന്റ്, ബ്യൂട്ടികെയർ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ആയുർവേദ പഞ്ചകർമ അസിസ്റ്റന്റ്, ഹോസ്പിറ്റൽ മാനേജ്മെന്റ്, ഫസ്റ്റ് എയ്ഡ് ഇൻ മെന്റൽ ഹെൽത്ത്, അപ്ലൈഡ് കൗൺസലിംഗ്, ജറിയാട്രിക് കൗൺസലിംഗ് ആൻഡ് പാലിയേറ്റിവ് കെയർ, വെൽനസ് സെന്റർ മാനേജ്മെന്റ്, ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ്, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ്, മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോർഡേഴ്സ്, കമ്പ്യൂട്ടർ കോഴ്സസ്, ഭരതനാട്യം, മാർഷൽ ആർട്സ്, ട്രെയിനേഴ്സ് ട്രെയിനിംഗ്, ലൈഫ് സ്കിൽസ് എഡ്യുക്കേഷൻ തുടങ്ങിയ മേഖലകളിലാണ് കോഴ്സുകൾ. 18 വയസിനുമേൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.
https://app.srccc.in/register എന്ന ലിങ്കിലൂടെ ഡിസംബർ 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-33, ഫോൺ: 0471 2325101, 8281114464.